സാധാരണക്കാരെ ലക്ഷ്യമിട്ട് പോക്കോ ഒരു പുതിയ സ്മാര്‍ട്ട്ഫോണ്‍ കൂടി ആഗോളതലത്തില്‍ പുറത്തിറക്കി. പോക്കോ സി65 ( POCO C65 ) എന്നാണ് ബജറ്റ് നിരക്കില്‍ പോക്കോ അവതരിപ്പിച്ചിരിക്കുന്ന പുതിയ സ്മാര്‍ട്ട്ഫോണിന്റെ പേര്.ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തിറക്കിയയ പോക്കോ C55-ന്റെ പിൻഗാമിയായാണ് C65 എത്തിയിരിക്കുന്നത്.
ചിപ്സെറ്റും ബാറ്ററിയും അടക്കം മുൻ മോഡലില്‍ ഉണ്ടായിരുന്ന പല ഫീച്ചറുകളും പുതിയ മോഡലിലും പോക്കോ ആവര്‍ത്തിച്ചിട്ടുണ്ട്. എങ്കിലും ചില നവീകരണങ്ങള്‍ വരുത്തിയിട്ടുമുണ്ട്. പ്രധാനമായും റാം, സ്റ്റോറേജ്, ചാര്‍ജിങ് ഫീച്ചറുകളില്‍ പോക്കോ സി55 നെ അപേക്ഷിച്ച് സി65 ല്‍ ഒട്ടേറെ മുന്നേറ്റം ഉണ്ടായിട്ടുണ്ട്.
ക്യാമറകളുടെ കാര്യത്തിലും മുൻഗാമിയെക്കാള്‍ മികവ് പോക്കോ സി65 അവകാശപ്പെടുന്നുണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ആണ് പോക്കോ സി65 വില്‍പ്പനയ്ക്ക് എത്തുന്നത്. 6GB റാം + 128GB ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റ്, 8GB റാം + 256GB ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റ് എന്നിവയാണ് അവ.
പോക്കോ സി65 സ്മാര്‍ട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകള്‍: 6.74-ഇഞ്ച് (1600 x 720 പിക്സലുകള്‍) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. 20.6:9 ആസ്പക്‌ട് റേഷ്യോ, 90Hz റിഫ്രഷ് റേറ്റ്, കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയുമുണ്ട്. C55 ല്‍ ഉള്ളതുപോലെ ഇവിടെയും മീഡിയടെക് ഹീലിയോ G85 ചിപ്സെറ്റാണ് നല്‍കിയിരിക്കുന്നത്. 1000MHz ARM മാലി -G52 2EEMC2 ജിപിയുവുമുണ്ട്.
8GB വരെ LPDDR4X റാമും 256GB വരെ eMMC 5.1 ഇൻബില്‍റ്റ് സ്റ്റോറേജും നല്‍കുന്നു, മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാൻ സൗകര്യമുണ്ട്. ഡ്യുവല്‍ നാനോ സിം പിന്തുണയ്‌ക്കുന്ന ഈ സ്മാര്‍ട്ട്ഫോണ്‍, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ആണ് പ്രവര്‍ത്തിക്കുന്നത്.
ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് പോക്കോ സി65ല്‍ ഉള്ളത്. അതില്‍ f/1.8 അപ്പേര്‍ച്ചറുള്ള 50-മെഗാപിക്‌സല്‍ പ്രൈമറി സെൻസറും മാക്രോ ലെൻസും f/2.4-ന്റെ അപ്പേര്‍ച്ചറുമുള്ള 2-മെഗാപിക്‌സല്‍ സെൻസറും ഉള്‍പ്പെടുന്നു. f/2.0 അപ്പര്‍ച്ചര്‍ ഉള്ള 8 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ വാട്ടര്‍ഡ്രോപ്പ് നോച്ചില്‍ സ്ഥാപിച്ചിരിക്കുന്നു.
മൈക്രോ യുഎസ്ബി പോര്‍ട്ട് വഴി 18W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയോടെ 5,000mAh ബാറ്ററിയാണ് പോക്കോ സി65ല്‍ പായ്ക്ക് ചെയ്തിരിക്കുന്നത്. 4G VoLTE, Wi-Fi, ബ്ലൂടൂത്ത് 5.1, GPS, GLONASS കണക്റ്റിവിറ്റി എന്നിവയും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു 4ജി ഫോണ്‍ ആണ് എന്നത് ഇതില്‍നിന്ന് മനസിലാക്കാവുന്നതാണ്.
3.5 എംഎം ഓഡിയോ ജാക്കും എഫ്‌എം റേഡിയോ പിന്തുണയും സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെൻസറും സി65 എന്ന ഈ ബജറ്റ് സ്മാര്‍ട്ട്ഫോണില്‍ പോക്കോ സജ്ജീകരിച്ചിരിക്കുന്നു. 192 ഗ്രാം ഭാരമുള്ള ഈ ഹാൻഡ്‌സെറ്റിന് 168mm x 78mm x 8.09mm വലിപ്പമാണ് ഉള്ളത്.
ബ്ലാക്ക്, ബ്ലൂ, പര്‍പ്പിള്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ പോക്കോ സി65 ലഭ്യമാകും. 6GB+ 128GB വേരിയന്റിന് 129 ഡോളര്‍ (ഏകദേശം 10,700 രൂപ) ആണ് വില, അതേസമയം 8GB+ 256GB ഓപ്ഷൻ 149 ഡോളറിന് (ഏകദേശം 12,400 രൂപ) എത്തുന്നു. ഈ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു