മയാമി: അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) അടുത്ത രണ്ട് വർഷത്തെ പ്രസിഡന്റായി സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) സ്ഥാനമേറ്റു.
മയാമിയിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തിലായിരുന്നു നിലവിലുള്ള പ്രസിഡന്റ് സുനിൽ തൈമറ്റം പകർന്നു നൽകിയ ദീപനാളം ഏറ്റുവാങ്ങി നിലവിളക്ക് തെളിയിച്ച് സ്ഥാനമേറ്റത്.
ഔപചാരികമായി ജനുവരി ഒന്നിനാണ് ചുമതല എൽക്കുന്നത്. മറ്റു ഭാരവാഹികളെ ഉടൻ തെരഞ്ഞെടുക്കും. രണ്ടു പതിറ്റാണ്ടിലേറെയായി മുഖ്യധാരാ ദൃശ്യമാധ്യമരംഗത്തും പ്രിന്റ്-ഓൺലൈൻ മീഡിയ രംഗത്തും സജീവമാണ് സുനിൽ ട്രൈസ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന സാമുവൽ ഈശോ
1986ൽ അമേരിക്കയിൽ എത്തി വീഡിയോ-ടെലിവിഷൻ പരസ്യങ്ങളിലൂടെ ആണ് മാധ്യമ രംഗത്തേക്കുള്ള ചുവടുവയ്പ്. ആദ്യത്തെ ടെലിവിഷൻ വീഡിയോ പരസ്യം സിത്താർ പാലസ് എന്ന ഇന്ത്യൻ റസ്റ്റോറന്റിന് വേണ്ടി തയാറാക്കി.
പിന്നീട് വീഡിയോ പ്രോഗ്രാമുകൾ നിർമിക്കാൻ തുടങ്ങിയത് മാധ്യമ രംഗത്തേക്ക് പൂർണമായും തിരിയാനുള്ള പ്രചോദനമായി. പ്രസ് ക്ലബ് എന്ന ആശയം ഉടലെടുക്കുന്ന ആദ്യദിനം മുതൽ ഒപ്പം നിന്ന വ്യക്തിയാണ് അദ്ദേഹം.
ഭാര്യ ആൻസി വേണി ഈശോ, അമ്മ അച്ചാമ്മ ഈശോ, മക്കൾ ജിതിൻ, ജെലിണ്ട, ജോനാഥൻ. ന്യൂ ജേഴ്സി ബെർഗെൻഫീഡിൽ താമസിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു