കൊച്ചി: ജോയ് ഇ-ബൈക്ക് ബ്രാന്‍ഡിന് കീഴില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഇന്ത്യയിലെ മുന്‍നിര നിര്‍മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് & മൊബിലിറ്റി ലിമിറ്റഡ് രാജ്യവ്യാപകമായി 100ലേറേ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. വെറും ആറ് മാസത്തിനുള്ളിലാണ് ബ്രാന്‍ഡിന്റെ ഈ അതിശയപ്പിക്കുന്ന നേട്ടം. ഇക്കാലയളവില്‍ ഇന്ത്യയിലുടനീളം 750ലേറെ ടച്ച് പോയിന്റുകളും ജോയ് ഇ-ബൈക്ക് തുറന്നു.
പടിഞ്ഞാറന്‍ മേഖലയില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലും, വടക്കന്‍ മേഖലയില്‍ ഡല്‍ഹി, ഛണ്ഡീഗഡ്, ഹരിയാന, പഞ്ചാബ്, ജമ്മു & കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലുമാണ് എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂമുകള്‍ സ്ഥിതി ചെയ്യുന്നത്. കിഴക്കന്‍ മേഖലയില്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലും, തെക്ക് തമിഴ്നാട്ടിലും വാര്‍ഡ് വിസാര്‍ഡിന് ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂം ഉണ്ട്.
അടുത്തിടെ പുറത്തിറക്കിയ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നമായ മിഹോസ് ഉള്‍പ്പെടെ വേഗം കുറഞ്ഞതും കൂടിയതുമായ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സമഗ്രമായ ശ്രേണിയാണ് ഈ ഷോറൂമുകള്‍ ലഭ്യമാക്കുന്നത്. രാജ്യത്തുടനീളം ഇ-ബൈക്കുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനാണ് പുതിയ ഷോറൂമുകളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റിയുടെ ആദ്യത്തെ പ്രചാരകരിലൊരാള്‍ എന്ന നിലയില്‍ ആറ് മാസത്തിനുള്ളില്‍ 100ലേറെ ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യുക എന്ന നേട്ടത്തിലെത്തിയത്, മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുന്നതിനും വിതരണ ശൃംഖല കാര്യക്ഷമമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് & മൊബിലിറ്റി ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന് ഗുപ്തെ പറഞ്ഞു. തങ്ങളുടെ താലൂക്ക്-തല ഡീലര്‍മാരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനും, ഇലക്ട്രിക് ഇരുചക്ര വാഹന വ്യവസായത്തെ പരിവര്‍ത്തനം ചെയ്യുന്നതിനും, രാജ്യവ്യാപകമായി ഉപഭോക്താക്കളുമായി ശാശ്വതമായ ബന്ധം സൃഷ്ടിക്കുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ