റായ്പുർ: ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർഥി കൊല്ലപ്പെട്ടു. നാരായൺപൂരിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. മവോയിസ്റ്റുകളാണ് കൊലപ്പെടുത്തിയതെന്നാണ് സംശയം.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൗശൽനർ മാർക്കറ്റ് പ്രദേശത്തുവച്ച് അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരഞ്ഞെടുപ്പിനു മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് സ്ഥാനാർഥി കൊല്ലപ്പെട്ടത്.
മാവോയിസ്റ്റുകളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ബസ്‌തർ റേഞ്ച് ഐജി പി.സുന്ദർരാജ് വ്യക്തമാക്കി. സംഭവസ്ഥലത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ക്യാംപ് ചെയ്യുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















