തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി. നവകേരള സദസിന് മുമ്പ് പുനഃസംഘടന വേണമെന്ന് ആവശ്യം. എൽഡിഎഫ് നേതൃത്വത്തിന് കേരള കോൺഗ്രസ് ബി കത്ത് കൈമാറി. കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്.
അടുത്ത എൽഡിഎഫ് യോഗം മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്യും. നവംബർ 10 ന് മുന്നണിയോഗം ചേരും. പുനഃസംഘടന ആവശ്യപ്പെട്ട് കത്ത് നൽകിയ പാർട്ടികൾക്ക് ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകി.
എൽഡിഎഫ് ധാരണ അനുസരിച്ച് ഒറ്റ എംഎൽഎയുള്ള നാല് പാര്‍ട്ടികൾ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണം. ഇതനുസരിച്ച് കാലവധി തികയുന്നത് നവംബര്‍ 20 നാണ്.
നവംബര്‍ പതിനെട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങൾ തോറും പര്യടനത്തിനിറങ്ങും. ഇടതടവില്ലാതെ ഡിസംബര്‍ 24 വരെ നീളുന്ന തരത്തിലാണ് ജനസദസ്സിന്റെ ഷെഡ്യൂൾ. പുനസംഘടന നടന്നാൽ ഗതാഗത മന്ത്രി ആന്റണി രാജുവിനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പകരക്കാരാകും പര്യടന സംഘത്തിലുണ്ടാകുക. ഇതൊഴിവാക്കി പുനസംഘടന ജനസദസ് സമാപിച്ച ശേഷം നടക്കാനായിരുന്നു ഇതുവരെയുള്ള ധാരണ. അതിനിടെയാണ് മന്ത്രിമാറ്റം അതിന് മുൻപ് വേണമെന്ന ആവശ്യം കേരളാ കോൺഗ്രസ് ബി മുന്നോട്ട് വയ്ക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















