ബേയ്റൂട്ട്: ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണം ശരിയും ധീരവുമായ തീരുമാനമെന്ന് ലെബനീസ് ഹിസ്ബുള്ള തീവ്രവാദ ഗ്രൂപ്പിന്റെ നേതാവ് ഹസന് നസറുള്ള.100 ശതമാനവും പാലസ്തീനിയന്‍ തീരുമാനമാണെന്നും അത് രഹസ്യമാക്കി സൂക്ഷിച്ച് ഭംഗിയായി അക്കാര്യം നടപ്പിലാക്കിയെന്നും പറഞ്ഞു. ഇസ്രായേല്‍ ഹമാസ് പോരാട്ടത്തില്‍ ഇതാദ്യമായിട്ടാണ് ഹിസ്ബുള്ള നേതാവ് പ്രതികരിക്കുന്നത്.
യുദ്ധം ആരംഭിച്ചതിന് ശേഷം അതിര്‍ത്തിയില്‍ ഹിസ്ബുള്ളയും ഇസ്രായേല്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസംഗം വന്നത്. നസ്റല്ലയുടെ ടെലിവിഷന്‍ പ്രസംഗം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ ലെബനീസ് തലസ്ഥാനത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലെ ഒരു ചത്വരത്തില്‍ തടിച്ചുകൂടിയപ്പോള്‍ ബെയ്റൂട്ടില്‍ ആഘോഷ വെടിയൊച്ചകള്‍ മുഴങ്ങി.
Read also:വടക്കൻ ഗാസയില്‍ സ്കൂളിനു നേരെ ഇസ്രയേല്‍ ആക്രമണം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്
അതേ ദിവസം തന്നെ ഉന്നത യുഎസ് നയതന്ത്രജ്ഞന് ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രായേല്‍ സൈന്യം ഗാസ നഗരം വളയുന്നത് കര്‍ശനമാക്കിയ സാഹചര്യത്തില്‍ ഹമാസുമായുള്ള പോരാട്ടത്തില്‍ സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു