ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ലേഖനത്തിന്‍റെ പേരിൽ മാധ്യമ പ്രവർത്തകൻ രവി നായരടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് പൊലീസിന്‍റെ നീക്കം സുപ്രീം കോടതി തടഞ്ഞു. ഇവരുടെ അറസ്റ്റ് താത്കാലം പാടില്ലെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണമാണ് കോടതി നൽകിയത്. ഗുജറാത്ത് പൊലീസ് എടുത്ത കേസിലാണ് സുപ്രീം കോടതി ഇടപെടലുണ്ടായത്.
അദാനി കമ്ബനികളുടെ വിദേശനിക്ഷേപം സംബന്ധിച്ച് ഒ സി സി ആര്‍ പി ( ഓര്‍ഗനൈസ്ഡ് ക്രൈം ആൻ കറപ്ഷൻ റിപ്പോര്‍ട്ടിംഗ് പ്രോജക്‌ട്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഗുജറാത്ത് പോലീസ് മാധ്യമ പ്രവര്‍ത്തകൻ രവി നായരടക്കമുള്ളവക്കെതിരെ കേസ് എടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















