കൊച്ചി: തൃശൂര്‍ കേരള വര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കെഎസ്‍യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ ഹര്‍ജി ഹൈക്കോടതി മടക്കി. പരിഗണനാ വിഷയം അല്ലാത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിക്കുന്നുവെന്നും വോട്ടെണ്ണലില്‍ കൃത്രിമത്വം നടത്തിയെന്നും ആരോപിച്ചാണ് കെഎസ് യു ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയുടെ പരിഗണനാ വിഷയമാണിത്. അധികാര പരിധിയില്ലാത്തതിനാല്‍ ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. അടിയന്തിര സാചഹര്യമുണ്ടെങ്കില്‍ രജിസ്ട്രാര്‍ ജനറലിനെ സമീപിക്കാനും ഹൈക്കോടതി അനുമതി നല്‍കി.
ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
തൃശ്ശൂർ കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും നടത്താൻ ആവശ്യപ്പെട്ട് കെഎസ്‍യു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. റീ ഇലക്ഷൻ നടത്തുന്നത് വരെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നാണ് കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞത്.
കേരളവർമ്മ കോളേജിൽ രണ്ടു ദിവസം നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ ബാലറ്റ് പേപ്പറുകൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിന് മുമ്പും എസ്എഫ്ഐ കൃത്രിമം കാണിച്ചു. ഇടത് അധ്യാപകരുടെ പിന്തുണയിലാണ് അട്ടിമറികൾ നടക്കുന്നതെന്നാണ് കെഎസ്‌യു ആരോപണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















