തിരുവനന്തപുരം: കോൺഗ്രസ്- ലീഗ് ഭിന്നതയിൽ രാഷ്ട്രീയ നീക്കം വിജയിച്ചെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പലസ്തീൻ അനുകൂല സെമിനാറിൽ മുസ്ലീം ലീഗ് പങ്കെടുക്കുമെന്ന അമിത പ്രതീക്ഷ വേണ്ട. ലീഗ് വന്നില്ലെങ്കിലും നിലവിലെ ചർച്ചകൾ രാഷ്ട്രീയമായി നേട്ടമാണ്. യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു എന്ന് മാത്രമല്ല, പലസ്തീൻ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടില്ലായ്മ വെളിപ്പെട്ടെന്നും സിപിഎം വിലയിരുത്തുന്നു.
സിപിഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമാണ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിന്‍റെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ഇതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനടക്കം വിമർശനവുമായി രംഗത്തെത്തി. ‘അടുത്ത ജന്മത്തില്‍ പട്ടിയാകുന്നതിന് ഈ ജന്മത്തില്‍ കുരക്കണമോയെന്നുള്ള മാധ്യമങ്ങളോടുള്ള സുധാകരന്റെ പരാമർശം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു.
എന്നാല്‍ പട്ടി പരാമര്‍ശം വളച്ചൊടിച്ചെന്ന് കെ സുധാകരന്‍ വിശദീകരണവുമായി രംഗത്തെത്തി. വിവാദം സിപിഐഎമ്മിനെ വെള്ളപൂശാന്‍. തന്റെ പ്രസ്താവന മുസ്ലിം ലീഗിനെതിരെയാണെന്ന് വളച്ചൊടിച്ചു വാര്‍ത്ത നല്‍കി. കോണ്‍ഗ്രസിനെയും ലീഗിനെയും തകര്‍ക്കാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയുമായും ഇ.ടി മുഹമ്മദ് ബഷീറുമായും സംസാരിച്ചെന്നും കെ സുധാകരന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















