സാക്രമെന്റോ∙ ലാ മഞ്ച വേയിലെ ഹരി ഓം രാധാകൃഷ്ണ മന്ദിറിൽ മോഷണം. ക്ഷേത്രം തകർത്ത് സംഭാവനപ്പെട്ടി കവർന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 31 ന് പുലർച്ചെ 2.15നാണ് സംഭവം നടന്നതായി പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
രണ്ട് പേർ ചേർന്നാണ് കൃത്യം നടത്തിയതെന്ന് വിഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. സംഭാവനപ്പെട്ടി കാറിൽ കയറ്റിയ ശേഷം അതുമായി മോഷ്ടക്കാൾ കടന്നു കളയുകയായിരുന്നു. കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ക്ഷേത്രപാലകൻ ഗുരു മഹാരാജ് ആരോപിച്ചു.
കേസ് അന്വേഷണം പുരോഗമിക്കുകയാണ്. വിഷയത്തെ ഗൗരവത്തോടെ കാണമെന്നും ശക്തമായ നടപടി വേണമെന്നും കോയലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) സാക്രമെന്റോ പൊലീസിനോട് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു