കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ എൻ സി ഡി സി ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന കോർ കമ്മിറ്റി യോഗത്തിൽ കേരളത്തിലെ ക്രിസ്ത്യൻ മത സമ്മേളനത്തിലുണ്ടായ സ്ഫോടനങ്ങളെ അംഗങ്ങൾ അപലപിച്ചു. യോഗത്തിൽ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ ദുഖം രേഖപ്പെടുത്തി, ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിന് സമാധാനവും സൗഹാർദവും പ്രോത്സാഹിപ്പിക്കണമെന്നും അംഗങ്ങൾ പറഞ്ഞു.
എറണാകുളത്ത് കളമശ്ശേരി നടന്ന സ്ഫോടനങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇത്തരം ദാരുണ സംഭവങ്ങൾ ഒഴിവാക്കാൻ സമാധാനവും മതസൗഹാർദ്ദവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് എൻസിഡിസി കോർ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഞായറാഴ്ച കൊച്ചിക്കടുത്തുള്ള കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മനുഷ്യത്വം ഇല്ലായ്മയാണ് ഇതിനൊക്കെ കാരണമെന്ന് അംഗങ്ങൾ ഒറ്റക്കെട്ടായി പറഞ്ഞു. വിവിധ മതങ്ങൾ അവരുടെ മതപാഠങ്ങൾ പഠിപ്പിക്കുന്നതിന് പകരം വിദ്യാലയങ്ങളിൽ മതത്തിന്റെ നല്ല പാഠങ്ങൾ പഠിപ്പിക്കണമെന്ന് എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ പറഞ്ഞു.
Read also:അട്ടപ്പാടിയില്‍ വനിതകള്‍ക്കായി അസാപ് കേരളയുടെ നൈപുണ്യ പരിശീലനം
ഈ സ്ഫോടനം നടത്തിയ ആക്രമി ബോംബ് ഉണ്ടാക്കിയത് നവ മാധ്യമങ്ങളുടെ സഹായത്തോടെയാണ് അതിനാൽ ഇങ്ങനെയുള്ള ഉള്ളടക്കം നിറഞ്ഞ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ ഗവണ്മെന്റ് വേണ്ട നടപടി സ്വീകരിക്കണമെന്ന് എൻ സി ഡി സി ഇവാലുവേറ്റർ ബിന്ദു എസ് അഭിപ്രായപെട്ടു. നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (NCDC) ഇന്ത്യയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു