കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ വിദേശ ബന്ധങ്ങള്‍ പരിശോധനൊരുങ്ങി പൊലീസ്. 15 വര്‍ഷത്തോളം തുടര്‍ച്ചയായി ദുബായില്‍ ഉണ്ടായിരുന്ന മാര്ട്ടിന് മറ്റേതെങ്കിലും രാജ്യങ്ങളില്‍ പോയിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും.
തിരിച്ചറിയല്‍ പരേഡിൻ്റേ കാര്യത്തില്‍ ഇന്ന് തീരുമാനമായേക്കും. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങി പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളിലും ആഴത്തിലുള്ള പരിശോധനയാണ് നടക്കുന്നത്. മാര്‍ട്ടിന്റെ മൊബൈലില്‍ ഫോണില്‍ ഫോറന്‍സിക്ക് പരിശോധന പുരോഗമിക്കുകയാണ്.
Read also:റേഷന്‍ കടകള്‍ക്ക് ഇനി മുതൽ മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി
ഒക്ടോബര്‍ 29 ന് കളമശ്ശേരി സാമറ കണ്വെന്ഷന് സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയാണ് ആദ്യ സ്ഫോടനമുണ്ടായത്. കേരളത്തെ നടുക്കി കൊച്ചി കളമശ്ശേരിയിലെ കണ്വെന്ഷന് സെന്ററിലുണ്ടായ തുടര്‍സ്ഫോടനങ്ങളില്‍ മൂന്ന് പേരാണ് മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ
















