ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണത്തിന്റെ തോത് ഗുരുതരനിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. കൂടാതെ നഗരത്തിലേക്ക് ട്രക്കുകളുടെ പ്രവേശനവും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ സമിതിയുടേതാണ് തീരുമാനം.
ഗ്രേഡഡ് ആക്ഷന്‍ റെസ്‌പോണ്‍സ് പ്ലാനിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി കൂടുതല്‍ നടപടികള്‍ ഉടനെ പ്രബല്യത്തില്‍ വരും. ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലും ഉണ്ടാകുന്ന വാര്‍ഷിക മലിനീകരണത്തിന് തടയിടുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയാണ് ഗ്രേഡഡ് ആക്ഷന്‍ റെസ്‌പോണ്‍സ് പ്ലാന്‍.
വ്യാഴാഴ്ച നടന്ന കമ്മിഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിന്റെ ഉപസമിതിയുടെ യോഗത്തിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങളും ട്രക്കുകളുടെ വരവും നിയന്ത്രിച്ചുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















