കൊച്ചി: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. എന്നാല്‍ ഇതുവരെയും ക്ഷമം ലഭിച്ചട്ടില്ല. ക്ഷണിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കും. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘‘സിപിഎം ഇതുവരെ റാലിയിലേക്കു ലീഗിനെ ക്ഷണിച്ചിട്ടില്ല. വിളിച്ചാൽ പോകാവുന്നതാണ്. പലസ്തീൻ വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ച നടക്കണം. ഓരോ ദിവസവും ലോകത്തെ നടുക്കിയ സംഭവവികാസങ്ങളാണു വായിക്കുന്നത്. വിഷയത്തിൽ അഭിപ്രായരൂപീകരണം നടക്കണം. അതിനുവേണ്ടിയുള്ള പരിശ്രമം നടക്കേണ്ടതുണ്ട്. വിഷയത്തിൽ മുസ്‍ലിം ലീഗ് വളരെ വലിയ റാലി കോഴിക്കോട്ട് നടത്തിയിരുന്നു. കക്ഷി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും അതിനെ പ്രകീർത്തിച്ചു. അതുപോലെയുള്ള നീക്കങ്ങൾ ആവശ്യമാണ്’’–മുഹമ്മദ് ബഷീർ വിശദീകരിച്ചു.
കളമശേരി സ്‌ഫോടനത്തില്‍ ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ലാത്തതാണ്. പ്രതി പിടിയിലായത് നന്നായെന്നും അല്ലെങ്കില്‍ അതും ഒരു ഇസ്ലാമോഫോബിയ സാഹചര്യത്തിലേയ്ക്ക് പോയേനെയെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവില്‍കോഡ് സെമിനാറില്‍ പങ്കെടുക്കാതിരുന്നതിന്റെ സാഹചര്യം വേറേയാണെന്നും അദ്ദേഹം വിശദമാക്കി.സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നവംമ്ബര്‍ 11 നാണ് നടക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















