
ആല്‍വാര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് – ബിജെപി പോരാട്ടത്തെ ഇസ്രായേല്‍ – ഹമാസ് യുദ്ധവുമായി താരതമ്യം ചെയ്യുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ആല്‍വാറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ‘നിങ്ങള്‍ കാണുന്നില്ലേ ഗാസയിലെ താലിബാന്‍ ചിന്താഗതി എങ്ങനെ തകര്‍ക്കപ്പെടുന്നുവെന്ന്? ലക്ഷ്യത്തിലെത്തി കൃത്യമായി തകര്‍ക്കുന്നു’ താലിബാനെ നേരിടാനുള്ള ആയുധം ഹനുമാന്റെ ഗദയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
രാജസ്ഥാന്‍ കോണ്‍ഗ്രസിനെതിരെ യോഗി ആദിത്യനാഥ് രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു- ‘അരാജകത്വവും ഗുണ്ടായിസവും തീവ്രവാദവും സമൂഹത്തിന് ശാപമാണ്. രാഷ്ട്രീയം അതില്‍ കുടുങ്ങുമ്പോള്‍ പരിഷ്‌കൃത സമൂഹത്തെ ബാധിക്കും. സര്‍ദാര്‍ പട്ടേല്‍ കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്റു അവിടെയും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അതുവഴി തീവ്രവാദം പടര്‍ന്നു. ഇതിന് ശേഷം ബി ജെ പി സര്‍ക്കാര്‍ വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും കശ്മീരിനെ പ്രശ്ന രഹിതമാക്കി. അവിടെ നിന്ന് തീവ്രവാദം തുടച്ചുനീക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.
രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്ന് യോഗി ആദിത്യനാഥ് വിമര്‍ശിച്ചു. കോണ്‍ഗ്രസ് വിജയിച്ചാല്‍ താലിബാന്‍ മാനസികാവസ്ഥ കാരണം സഹോദരിമാരും പെണ്‍മക്കളും ചൂഷണം ചെയ്യപ്പെടുമെന്ന് ഓര്‍ക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാന ആരോപണം ഉന്നയിച്ചിരുന്നു. സ്ത്രീകള്‍ക്കും ദലിതര്‍ക്കും എതിരായ അതിക്രമങ്ങള്‍ കാരണം സംസ്ഥാനത്തിന് ചീത്തപ്പേരാണ്. ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















