റിയാദ്: മഞ്ചേരിക്കാരായ റിയാദിലെ പ്രവാസികളുടെ കൂട്ടായ്മയായ മഞ്ചേരി വെല്‍ഫെയർ അസോയിയേഷന്റെ അവസാന ജനറല്‍ ബോഡി യോഗത്തില്‍ തെരഞ്ഞെടുത്ത പ്രവർത്തക സമിതി അംഗങ്ങളുടെ ആദ്യ യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരിയായി ഡി.കെ മുരളീധരനും പ്രസിഡന്റായി സി.കെ. സ്വാലിഹും ജനറല്‍ സെക്രട്ടറിയായി ബഷീർ വല്ലാഞ്ചിറയും ട്രഷററായി എൻ.ടി ജംഷീദിനെയും തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി വിനോദ് കൃഷ്ണ, എ. മുഹമ്മദാലിയും സെക്രട്ടറിമാരായി കെ.വി. നിസാർ ബാബു, മുഹ്സിൻ തലാപ്പില്‍, സ്പോർട്സ് വിംഗ് കണ്‍വീനറായി ജാഫർ വീമ്പൂർ, മീഡിയ കോർഡിനേറ്ററായി ഷമീർ കാരാടൻ എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
വിനോദ് കൃഷ്ണ മുൻ ഭാരവാഹികളായ സാക്കിർ പൂഴികുത്ത്, എ.പി. അൻസാർ അലി, മുരളി കീഴ്വീട്ടിൽ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കെടിഡിഎഫ് സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി; ഇനി ചുമതല ബിജു പ്രഭാകറിന്
അലവി പുതുശേരി. അബ്ദുല്‍ റസാഖ് നൊട്ടിത്തൊടി, എ.പി. ജാഫർ , ഹസൻ പള്ളിക്കാടൻ, സലാം പയ്യനാട്, റഫീഖ് പുല്ലൂർ, നാസർ വണ്ടൂർ എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം