തിരുവനന്തപുരം : കെടിഡിഎഫ് സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. പകരം ചുമതല കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് നൽകി സർക്കാർ ഉത്തരവായി.
വായ്പാ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്സിയും കെഎസ്ആർടിസിയും തമ്മിലുള്ള പോരിനിടെയാണ് മാറ്റം. തന്നെ മാറ്റണമെന്ന് നേരത്തെ താൻ തന്നെ ആവശ്യപ്പെട്ടിരുന്നതായി ബി അശോക് പ്രതികരിച്ചു.
കെഎസ്ആർടിസിയിലെ ഉയർന്ന ഉദ്യോഗസ്ഥന് ചുമതല നൽകുന്നതാകും ഉചിതമെന്നും അറിയിച്ചിരുന്നുവെന്നും അശോക് വിശദീകരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം