ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പൊസ്തലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന രൂപത കലോത്സവ മത്സരങ്ങൾക്ക് മുന്നോടിയായുള്ള റീജിയണൽ മത്സരങ്ങൾ പൂർത്തിയായി.
രൂപതയിലെ 12 റീജിയണുകളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ ഓരോ ഇടവക, മിഷൻ, പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള മത്സരാർഥികളാണ് മാറ്റുരച്ചത്.
ബൈബിൾ പ്രതിഷ്ഠയോടുകൂടി ആരംഭിച്ച ഓരോ റീജിയണിന്റെയും മത്സരങ്ങൾ വിശ്വാസത്തിന്റെ വലിയ പ്രഘോഷണമായി മാറി. വചനമായി അവതരിച്ച ദൈവത്തെ കലയുടെ രൂപത്തിൽ വിവിധ സ്റ്റേജുകളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ വലിയ ഒരു വിശ്വാസ സാക്ഷ്യത്തിന് വേദിയായി ഓരോ മത്സരങ്ങളും.
രൂപത മത്സരങ്ങൾ നവംബർ 18ന് സ്കെന്തോർപ്പിൽ വച്ച് നടത്തപ്പെടും. റീജിയണുകളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാർഥികളാണ് രൂപത മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്.
ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ, പതിനാറിൽപരം സ്റ്റേജുകളിലായി നടത്തപ്പെടുന്ന രൂപത മത്സരങ്ങൾ ബ്രിട്ടനിലെത്തന്നെ ഏറ്റവും വലിയ ബൈബിൾ അധിഷ്ഠിത മത്സരങ്ങൾക്കാണ് സാക്ഷിയാവുന്നത്.
രൂപത മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി നൂറിൽപരം വോളന്റീർസിന്റെ സഹായത്തോടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു. രൂപത കലോത്സവ മത്സരങ്ങളോട് ചേർന്ന് നടത്തപ്പെടുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾ ലഭിക്കേണ്ട അവസാന തിയതി ഇന്ന് (ഒക്ടോബർ 31) വരെയാണ്.
റീജിയണൽ മത്സരങ്ങളിൽ നിന്നും രൂപത മത്സരങ്ങൾക്ക് യോഗ്യത നേടിയവരുടെ പേരുകൾ ഇന്ന് രൂപത ബൈബിൾ അപ്പസ്റ്റോലേറ്റിൽ ലഭിക്കേണ്ടതാണെന്ന് ബൈബിൾ അപ്പോസ്തലേറ്റിന് വേണ്ടി പി ആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം