![chungath new advt]()
തിരുവനന്തപുരം :കേരളപ്പിറവി അഭിമാനകരമായ മുഹൂര്‍ത്തമാണെന്നും കേരള രൂപീകരണത്തിനു ശേഷം സമൂഹത്തിലെ ജീവിത സാഹചര്യങ്ങളില്‍ മാറ്റമുണ്ടാക്കിയെടുക്കാന്‍ സാധിച്ചുവെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും വനിതാ കമ്മിഷന്‍ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
ഐക്യകേരളം രൂപപ്പെടുന്നതിന് മുന്‍പുണ്ടായിരുന്ന കേരളത്തിലെ ജീവിത സാഹചര്യം പരിതാപകരമായിരുന്നു.ഇതിനു മാറ്റമുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു. ജനാധിപത്യ അവകാശം, പൗരാവകാശം, മനുഷ്യാവകാശം എന്നിവയെക്കുറിച്ചൊക്കെ അവബോധം നല്‍കാനായി. 1957ല്‍ പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാനായ ഇഎംഎസ് മുഖ്യമന്ത്രിയായ സര്‍ക്കാര്‍ അധികാരമേറ്റു. അധികാരം ജനകീയമായ സംവിധാനത്തിനു കീഴിലേക്കു വന്നപ്പോള്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന സാഹചര്യത്തിലേക്ക് കേരളം വന്നു. ഇന്ത്യയിലെ തെക്കേ അറ്റത്തുള്ള ചെറിയ സംസ്ഥാനമാണ് കേരളമെങ്കിലും ഒട്ടേറെ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കായി.
ലോക ജനയ്ക്കു മുന്‍പില്‍ കേളത്തിന്റെ നേട്ടങ്ങളെ അവതരിപ്പിക്കുന്നതിനുള്ള കേരളീയമെന്ന ഏഴു ദിവസത്തെ ആഘോഷ പരിപാടിക്ക് ബുധനാഴ്ച തിരുവനന്തപുരത്ത് തുടക്കമായിരിക്കുകയാണ്. കേരളത്തിന്റെ വികസനം, സാംസ്‌കാരിക തനിമ, സാമ്പത്തിക മുന്നേറ്റം ഉള്‍പ്പെടെ കേരളീയത്തിലെ വേദികളില്‍ ചര്‍ച്ചയാകും. സര്‍ക്കാര്‍തലത്തില്‍ എല്ലാ സംവിധാനത്തിലും മലയാള ഭാഷ ഉപയോഗിക്കണമെന്ന തീരുമാനമുണ്ട്. കോടതി ഉത്തരവുകളെല്ലാം മലയാളത്തിലായിരിക്കണമെന്നും തീരുമാനം വന്നിട്ടുണ്ട്. മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിന് എല്ലാവരും പ്രവര്‍ത്തിക്കണം. മലയാളത്തില്‍ നമുക്കുള്ള പരിജ്ഞാനം മനസിലാക്കുന്നതിന് ഈ അവസരം വിനിയോഗിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. ജീവനക്കാര്‍ക്ക് ഭരണഭാഷാ പ്രതിജ്ഞ വനിതാ കമ്മിഷന്‍ അധ്യക്ഷ ചൊല്ലിക്കൊടുത്തു.
വനിതാ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിംഗ്ടണും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ കമ്മിഷന്‍ ജീവനക്കാര്‍ക്കായി മലയാളം കേട്ടെഴുത്ത്, ഉപന്യാസരചന, തര്‍ജ്ജമ, പ്രശ്‌നോത്തരി, വായന മത്സരങ്ങള്‍ സംഘടിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം