തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കായി സംസ്ഥാനത്ത് 2013 ൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷനിൽ വീണ്ടും വിശദ പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനം. മൂന്നംഗ സമിതിക്ക് ചുമതല നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ധന-നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചേർന്ന സമിതിക്കാണ് രൂപം നൽകിയത്.
പുനഃപരിശോധന സമിതി റിപ്പോർട്ടിലെ ശിപാർശകൾ വിശദമായി പഠിക്കും. കാലതാമസം ഇല്ലാതെ സമിതി തീരുമാനമെടുക്കണമെന്നാണ് നിർദേശം. ഒന്നാം പിണറായി സർക്കാർ നിയോഗിച്ച ജസ്റ്റീസ് സതീഷ് ചന്ദ്ര ബാബു സമിതി നൽകിയ ശിപാർശകളാണ് മൂന്നംഗ സമിതി പരിശോധിക്കുന്നത്.
കേന്ദ്ര പെൻഷൻ നിയമത്തിന് വിരുദ്ധമായി എങ്ങനെ പെൻഷൻ പദ്ധതി നടപ്പാക്കുമെന്നതിൽ അന്തിമ തീരുമാനത്തിലേക്കെത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















