ന്യൂ ഡല്‍ഹി: വരവില്‍ കവിഞ്ഞ സ്വത്തു സമ്ബാദിച്ചെന്ന കേസില്‍ ഗുജറാത്ത് പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിനോട് സുപ്രീം കോടതി.
ആവശ്യപ്പെടുമ്പോൾ ഹാജരാവാനും അന്വേഷണവുമായി സഹകരിക്കാനും ടീസ്തയ്ക്കും ഭര്‍ത്താവ് ജാവേദ് ആനന്ദിനും ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കി.
ടീസ്ത അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതി നിര്‍ദേശം. ടീസ്തയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഗുജറാത്ത് പൊലീസിന്റെ ഹര്‍ജി കോടതി തീര്‍പ്പാക്കി.
Read also:മഹുവ മൊയ്ത്രക്കെതിരെ ഐടി മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ജാമ്യം അനുവദിച്ചപ്പോള്‍ ഗുജറാത്ത് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ടീസ്ത സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം പരാമര്‍ശങ്ങള്‍ കേസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















