ന്യൂഡൽഹി: പാകിസ്താൻ ബംഗ്ലാദേശ് ലോക കപ്പ് മത്സരത്തിനിടെ പലസ്തീൻ പതാക വീശിയ സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. ചൊവ്വാഴ്ച ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. ചോദ്യം ചെയ്യലിന് പിന്നാലെ എല്ലാവരേയും വിട്ടയച്ചതായി കൊൽക്കത്ത മൈദാൻ പൊലീസ് അറിയിച്ചു.
“മത്സരത്തിനിടെ പലസ്തീൻ പതാക വീശിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം എല്ലാവരേയും വെറുതെവിട്ടു. ബാല്ലി, ഏക്ബൽപൂർ, കാരായ പ്രദേശങ്ങളിലെ നിവാസികളാണ് പ്രതിഷേധക്കാർ. ജി1 ബ്ലോക്കിന്റെ ആറാം ഗേറ്റിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്”- മുതിർന്ന പൊലീസുദ്യോഗസ്ഥൻ പറഞ്ഞു.
പ്രതിഷേധക്കാരുടെ ഉദ്ദേശമെന്താണെന്ന് ഈഡൻസ് ഗാർഡനിൽ നിയോഗിച്ചിരുന്ന പൊലീസുദ്യോഗസ്ഥർക്ക് മനസിലായിരുന്നില്ല. പ്രതിഷേധക്കാർ പതാക വീശിയെങ്കിലും മുദ്രാവാക്യങ്ങളൊന്നും വിളിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ കസ്റ്റഡിയിലെടുക്കപ്പെട്ട യുവാക്കൾക്ക് പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും അതിന് വേൾഡ് കപ്പ് വേദി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഐ.സി.സി പ്രതികരിച്ചിട്ടില്ല. നേരത്തെ പാക് താരം മുഹമ്മദ് റിസ്വാൻ സെഞ്ച്വറിയടിച്ചതിന് പിന്നാലെ ഗാസയിലെ സഹോദരങ്ങൾക്ക് വേണ്ടിയാണെന്ന് എക്സിൽ കുറിച്ചിരുന്നു. വിവാദമായതോടെ പിന്നീട് പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം