തിരുവനന്തപുരം: നവംബർ ഒന്നിനു പുറപ്പെടേണ്ട രണ്ട് ദീർഘദൂര ട്രെയിനുകൾ വൈകും. ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് 22 മണിക്കൂർ വൈകുമെന്ന് റെയിൽവേ അറിയിച്ചു. നാളെ പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, മറ്റന്നാൾ പുലർച്ചെ 4 മണിക്കാകും പുറപ്പെടുക.
നാളത്തെ എറണാകുളം ജംഗ്ഷൻ-ടാറ്റാ നഗർ ബൈ വീക്കിലി എക്പ്രസ് 19 മണിക്കൂർ 45 മിനിറ്റ് വൈകും. മറ്റന്നാൾ പുലർച്ചെ മൂന്ന് മണിക്കാകും ട്രെയിൻ പുറപ്പെടുക. പെയറിങ് ട്രെയിനുകൾ വൈകി ഓടുന്നതാണ് രണ്ട് ട്രെയിനുകളും വൈകുന്നതിന് കാരണം.
നാളെ ട്രെയിൻ വൈകും
ട്രെയിൻ നമ്പർ 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് 22 മണിക്കൂർ വൈകും
ട്രെയിൻ നമ്പർ 18190 എറണാകുളം-ടാറ്റാ നഗർ ബൈവീക്കിലി എക്സ്പ്രസ് 19 മണിക്കൂർ 45 മിനിറ്റ് വൈകും
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















