ഇംഫാൽ: കുകി സംഘടനയായ വേൾഡ് കുകി സോ ഇന്റലക്ച്വൽ കൗൺസിൽ (WKZIC)യെ നിരോധിച്ചു. യു.എ.പി.എ നിയമപ്രകാരമാണ് നടപടി. പൊലീസുകാരന്റെ കൊലപാതകത്തെ തുടർന്നാണ് അടിയന്തര മന്ത്രിസഭാ യോഗം ചേർന്ന് സംഘടനയെ നിരോധിച്ചത്.
സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചിങ്തം ആനന്ദ് ആണ് ഇന്ന് കൊല്ലപ്പെട്ടത്. മ്യാൻമർ അതിർത്തിയായ മോറെയിൽ നിർമാണത്തിലിരിക്കുന്ന ഹെലിപാടിന്റെ സുരക്ഷാ ജോലിക്കിടെയാണ് ചിങ്തം ആനന്ദിന് വെടിയേറ്റത്. കുകി സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
പ്രാഥമിക പരിശോധനയിൽ ദൂരെ മറഞ്ഞിരുന്ന് ലോങ് റേഞ്ചിലാണ് വെടിയുതിർത്തതെന്നാണ് സൂചനയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് ധാരാളം സിവിലിയൻ കെട്ടിടങ്ങൾ ഉള്ളതിനാൽ തിരിച്ചടിക്കാൻ കഴിഞ്ഞില്ലെന്നും ഇയാൾ പറഞ്ഞു.
കുറ്റകൃത്യത്തിന് ഉത്തരവാദികളായ പ്രതികളെ പിടികൂടാൻ മോറെയിലും സമീപ പ്രദേശങ്ങളിലും സംയുക്ത ഓപ്പറേഷൻ ആരംഭിക്കാനും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ ഇത് തുടരാനും മന്ത്രിസഭ നിർദ്ദേശിച്ചു. ഇതിനായി ഇംഫാലിൽ നിന്ന് കൂടുതൽ സംസ്ഥാന സേനയെ നിയോഗിച്ചിട്ടുണ്ടെന്നും കാബിനറ്റ് ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















