കൊച്ചി : ഭാര്യയെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് 7വർഷം കഠിനതടവ്. എരൂർ വെസ്റ്റ് കരയിൽ നമപ്പള്ളി റോഡിൽ മാപ്പുഞ്ചേരി വീട്ടിൽ ലിസി( 50) യെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഭർത്താവ് തങ്കച്ചനെ (55) നെയാണ് എറണാകുളം അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ശ്രീമതി രഹന രാജീവൻ 7 വർഷം തടവിനു ശിക്ഷിച്ചു.
2022 ഏപ്രിൽ മാസം വൈകിട്ട് ജോലി കഴിഞ്ഞു തിരിച്ചു വരികയായിരുന്ന തങ്കച്ചന്റെ ഭാര്യ ലിസിയെ വീടിനടുത്തുള്ള ഇടവഴിയിൽവെച്ച് അരിവാൾകൊണ്ട് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് കേസിന് ആസ്പദമായ സംഭവം.
പ്രതി ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നയാളാണ്. ഹിൽപ്പാലസ് പോലീസ് സ്റ്റേഷൻ എസ്. ഐ ആയിരുന്ന പ്രദീപ്. എം, എ. എസ്. ഐ ജയരാജ് ആണ് പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 324,308 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപാത്രം സമർപ്പിച്ചത്. പ്രോസീക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസീക്യൂട്ടർ കെ. ജി മേരി ഹാജരായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















