
ഡൽഹി: ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള എസ്.എൻ.സി. ലാവലിൻ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിനു മുൻപാകെ പത്താമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുമുമ്പ് ഒക്ടോബർ പത്തിനാണ് കേസ് ലിസ്റ്റ് ചെയ്തത്. എന്നാൽ, മറ്റു കേസുകൾ നീണ്ടുപോയതിനാൽ പരിഗണിച്ചില്ല.
ലാവലിൻ കേസ് കഴിഞ്ഞ ആറ് വർഷത്തിനിടെ 30 തവണ സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. കൂടാതെ, ഉടൻ പരിഗണിക്കാനാവശ്യപ്പെട്ട് പലപ്പോഴായി നാല് തവണ അഭിഭാഷകർ കേസ് സുപ്രീംകോടതിക്ക് മുമ്പാകെ ശ്രദ്ധയിൽപ്പെടുത്തി.
2017-ൽ സുപ്രീംകോടതിയിലെത്തിയ കേസിൽ ഇതുവരെ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. ഏതെങ്കിലും അഭിഭാഷകരുടെ അസൗകര്യമോ മറ്റു കേസുകൾ നീണ്ടുപോയതോ കാരണം ഇത് മാറ്റിവെച്ചുകൊണ്ടിരുന്നു. അടുത്തിടെ രണ്ട് തവണ സി.ബി.ഐ.ക്കുവേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന്റെ അസൗകര്യം കണക്കിലെടുത്താണ് മാറ്റിവെച്ചത്.
read also വിദ്യാര്‍ഥി കണ്‍സഷന്‍ ഉയര്‍ത്തണം; സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതു വഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് ആരോപണം.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് കോടതിക്ക് മുമ്പാകെയുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















