തിരുവനന്തപുരം : ലിംഗനീതി എന്ന ആശയം കാലത്തിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണെന്ന് കേരള വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരള വനിതാ കമ്മീഷന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളജില്‍ നടത്തിയ സബ്ജില്ലാ തല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷ.
ഭരണഘടന രൂപം കൊണ്ട കാലത്ത് ആണ്-പെണ് സമത്വം എന്നതാണ് ലിംഗനീതി കൊണ്ട് ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഇന്നത് ലൈംഗിക ന്യൂനപക്ഷങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ വിശാലമായ തലത്തിലേക്ക് ചര്‍ച്ച ചെയ്യപ്പെടുകയാണ്. സ്വവര്‍ഗാനുരാഗികളുടെ വിവാഹം സംബന്ധിച്ച സമീപ കാലത്തെ സുപ്രീം കോടതിയുടെ വിധി, ഇത്തരം വിഷയങ്ങളിലെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഭരണഘടനയില്‍ എഴുതിവച്ചു എന്നതു കൊണ്ടു നീതി നടപ്പിലാവില്ല എന്നും അതിനായി സര്‍ക്കാര്‍ തലത്തില്‍ നയരൂപീകരണം നടത്തണമെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം