കോഴിക്കോട്: എടച്ചേരി നോർത്തിൽ ഇടിമിന്നലേറ്റ് എട്ട് പേർക്ക് പരിക്കേറ്റു. തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് മിന്നലേറ്റത്. ഇരുപതോളം ആളുകളാണ് ജോലിയിൽ ഉണ്ടായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് ഉച്ചക്ക് മുന്നരയോടെയാണ് സംഭവം. തൊഴിലാളികളുടെ നിലവിളി കേട്ട് സമീപത്തെ സ്കൂൾ അദ്ധ്യാപകർ എത്തിയപ്പോൾ സ്ത്രീകൾ തളർന്നു വീണ നിലയിലായിരുന്നു. ഉടൻ തന്നെ ഇവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി നാട്ടുകാർ പറഞ്ഞു.
എടച്ചേരി സ്വദേശികളായ ചന്ദ്രി, ഗീത, പ്രസന്ന, ശ്രീജ, രമ, നാണി, നളിനി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഏഴുപേർ നാദാപുരം ആശുപത്രിയിലും ഒരാൾ വടകര സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം