മലപ്പുറം: ജമാഅത്ത് ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് വെള്ളിയാഴ്ച സംഘടിപ്പിച്ച പാലസ്തീന്‍ അനുകൂല പരിപാടിയില്‍ ഹമാസ് നേതാവ് ഖാലിദ് മിഷേല്‍ പ്രസംഗിച്ചതില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന്‍ കേരള പൊലീസ്. അറബി പ്രസംഗം പരിഭാഷകരുടെ സഹായത്തോടെ പല തവണ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയില്‍ ഓണ്‍ലൈനായാണ് ഖാലിദ് മിഷേല്‍ സംസാരിച്ചത്. സംഘാടകര്‍ തന്നെ ഈ വിഡിയോ പുറത്തുവിടുകയായിരുന്നു.
ഹമാസിനെ ഭീകര സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. യുഎപിഎ ഷെഡ്യൂള്‍ 1ലെ 42 ഭീകര സംഘടനകളില്‍ ഹമാസ് ഉള്‍പ്പെടുന്നില്ല. ഹമാസിനെ ഭീകര സംഘടനയായി ഐക്യരാഷ്‌ട്ര സംഘടനയും പ്രഖ്യാപിച്ചിട്ടില്ല. ഖാലിദ് മിഷേലിന്റെ പ്രസംഗത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 153 പ്രകാരം രാജ്യദ്രോഹ പരാമര്‍ശം ഇല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
മാത്രമല്ല, ഖാലിദ് മിഷ്അലിന്റെ പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. ഹമാസ് നേതാവിന്റെ പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശമുണ്ടെന്നും ജിഹാദിന് ആഹ്വാനം ചെയ്തു എന്നുമായിരുന്നു സംഘ്പരിവാർ ഭാഷ്യം. എന്നാൽ ഫലസ്തീനിലെ നിലവിലെ സാഹചര്യം മാത്രമാണ് മിഷ്അലിന്റെ പ്രസംഗത്തിലുള്ളതെന്നും ഐപിസി 153 പ്രകാരം പ്രസംഗത്തിൽ രാജ്യദ്രോഹ പരാമർശം ഇല്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു.
“അല്‍ അഖ്‌സ നമ്മുടെ അഭിമാനവും ശ്രേഷ്ഠ സ്ഥലവുമാണ്. പ്രിയപ്പെട്ട പ്രവാചകന്‍ മുഹമ്മദ് സ്വര്‍ഗ ലോകത്തേക്ക് മിഅ്‌റാജ് യാത്ര ആരംഭിച്ച ഇടമാണ്. ഗസയിലെ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന്മാര്‍ കഴിഞ്ഞ ഒക്ടോബര്‍ 7 മുതല്‍ അഖ്‌സയ്‌ക്കായി പോരാടുകയാണ്. മൂന്നാഴ്ചകളായി സൈനിക രംഗത്ത് പരാജയപ്പെട്ട ശേഷം ഇന്ന് ഇസ്രായേല്‍ നമ്മുടെ ഗസയിലെ നമ്മുടെ ജനങ്ങളോട് പ്രതികാരം ചെയ്യുകയാണ്. നമ്മുടെ വീടുകള്‍ അവര്‍ തകര്‍ക്കുന്നു. പോരാട്ട മുഖത്ത് ഇസ്ലാമിക സമൂഹം ഒന്നിച്ചുനിന്നില്ലെങ്കില്‍ വലിയ പരീക്ഷണങ്ങള്‍ ഉണ്ടാവും. നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും.”- ഖാലിദ് മിഷേല്‍ അറബിയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ.
ഒക്ടോബർ 27ന് സയണിസ്റ്റ്- ഹിന്ദുത്വ വംശീയതയ്‌ക്കെതിരെ അണിചേരുക എന്ന മുദ്രാവാക്യമുയർത്തി സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന പ്രതിരോധത്തിലായിരുന്നു ഹമാസ് നേതാവ് ഓൺലൈനായി പ്രസംഗിച്ചത്. കളമശ്ശേരി ബോംബ് സ്ഫോടനത്തെ ഈ പരിപാടിയും പ്രസംഗവുമായും ബന്ധപ്പെടുത്തി വ്യാപക വിദ്വേഷ പ്രചാരണമാണ് സംഘ്പരിവാർ നേതാക്കളടക്കം നടത്തിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം