
കൊച്ചി: മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കളമശ്ശേരി സാമ്രാ കൺവൻഷൻ സെന്റർ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മിക്കാന്‍ ചെലവായത് 3000 രൂപ. ഗുണ്ടും പെട്രോളും വാങ്ങാനാണ് പ്രതി കൂടുതല്‍ പണം ചെലവിട്ടത്. ഇലക്ട്രിക് ഡിറ്റൊണേറ്റർ സ്വയം നിർമിച്ചെന്നും പ്രതി ഡൊമിനിക് മാർട്ടിൻ മൊഴി നല്കി.
ഡൊമിനിക് മാർട്ടിന്റെ ഭാര്യാമാതാവും സ്ഫോടനം നടന്ന ഹാളിൽ ഉണ്ടായിരുന്നു. ഭാര്യാമാതാവ് ഉള്ളതുകൊണ്ട് ദൗത്യത്തില്‍നിന്ന് പിൻമാറിയില്ല. ഭാര്യാമാതാവിന് പൊള്ളലേറ്റില്ലെന്നും പ്രതി മൊഴി നല്കി.
ബോംബ് നിർമിച്ചത് വീടിന്റെ ടെറസിലായിരുന്നു . ഇന്റര്‍നെറ്റ് നോക്കിയാണ് പഠിച്ചതെന്നും പ്രതി മൊഴി നല്കി. ആലുവയ്ക്കടുത്തുള്ള തറവാട്ടിലെത്തിയത് ഇന്നലെ പുലര്‍ച്ചെയായിരുന്നു. ബോംബുണ്ടാക്കിയ ശേഷം നേരെ കളമശേരിയിലേക്ക് പോയി. കസേരയുടെ അടിയിൽ വച്ചത് രാവിലെ ഏഴു മണിയോടെയായിരുന്നു. ഹാളിൽ ആ സമയം ഉണ്ടായിരുന്നത് മൂന്നു പേർ മാത്രമായിരുന്നെന്നും പ്രതി പൊലീസിനോടു പറഞ്ഞു.
ബോംബ് സ്ഥാപിച്ചത് ടിഫിന്‍ ബോക്സിലല്ലെന്നും പ്രതി പറഞ്ഞു. ആറു പ്ലാസ്റ്റിക് കവറുകളിലാണ് ബോംബുവച്ചതെന്നും ഇവ ആറിടത്തായി സ്ഥാപിച്ചെന്നും ഡൊമിനിക് മാർട്ടിൻ പൊലീസിന് മൊഴി നല്കി. പെട്രോൾ നിറച്ച പ്ലാസ്റ്റിക് ബാഗിൽ റിമോട്ട് ഘടിപ്പിച്ചു. ബാറ്ററിയോട് ചേര്‍ത്തുവച്ച ഗുണ്ടാണ് തീപ്പൊരി ഉണ്ടാക്കി പൊട്ടിച്ചത്. എട്ടു ലിറ്റർ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത്. സ്ഫോടനത്തിനായി പൊട്ടിച്ചത് 50 ഗുണ്ടുകളാണ്. ഇവ വാങ്ങിയത് തൃപ്പുണിത്തുറയിലെ പടക്കക്കടയില്‍നിന്നാണെന്നും പ്രതി മൊഴി നല്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















