അമൃത്സര്‍: പഞ്ചാബില്‍ ഗ്രാമീണ കായികമേളയ്‌ക്കിടെ ട്രാക്ടറിന്റെ അടിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. സുഖ്മന്‍ദീപ് സിംഗ്(29) ആണ് മരിച്ചത്.
ഗുരുദാസ്പൂരിലെ ഫത്തേഗഡ് ചുരിയന്‍ മണ്ഡലത്തിന് കീഴിലുള്ള സര്‍ചൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കായിക മേളയില്‍ ട്രാക്ടര്‍ കൊണ്ട് സുഖ്മാന്‍ ദീപിന്റെ അഭ്യാസ പ്രകടനമുണ്ടായിരുന്നു. ഇതിനിടെ സുഖ്മന്‍ദീപ് ടയറുകളിലൊന്നില്‍ ചവിട്ടി ട്രാക്ടറിലേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ തെന്നി നിലത്ത് വീണു. അപ്പോഴേക്കും ഇയാളുടെ ശരീരത്തിലൂടെ ട്രാക്ടര്‍ കയറിയിറങ്ങുകയായിരുന്നു.
read also:വാഹനമോടിക്കുന്നതിനിടയില്‍ ബസ് ഡ്രൈവര്‍ക്ക് ഹൃദയസ്തംഭനം; സമയോചിത ഇടപെടലിലൂടെ രക്ഷിച്ചത് 48 ജീവനുകള്‍
ഗുരുതരമായി പരിക്കേറ്റ സുഖ്മന്‍ദീപിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















