കേരളീയം ചലച്ചിത്രമേള; 22 ജനപ്രിയ ചിത്രങ്ങൾ വീണ്ടും ബിഗ് സ്‌ക്രീനിൽ

 

തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്രമേളയിൽ 22 ജനപ്രിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമകളുടെ വിഭാഗത്തിൽ സംസ്ഥാന, ദേശീയ അംഗീകാരങ്ങൾ ലഭിച്ച ചിത്രങ്ങളും തിയേറ്ററുകളെ ജനസമുദ്രമാക്കിയ ഹിറ്റ് ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.


 
മലയാള സിനിമയിലെ മികച്ച ജനപ്രിയ ചിത്രങ്ങൾ വലിയ സ്‌ക്രീനിൽ കാണാൻ പുതിയ തലമുറയ്ക്ക് ലഭിക്കുന്ന അപൂർവ അവസരം കൂടിയാണ് ഇത്. ഒരു വടക്കൻ വീരഗാഥ, ഗോഡ് ഫാദർ, മണിച്ചിത്രത്താഴ്, വൈശാലി, നഖക്ഷതങ്ങൾ, പെരുന്തച്ചൻ, കിരീടം, 1921, മഞ്ഞിൽ വിരിഞ്ഞ പുക്കൾ, യാത്ര, അനുഭവങ്ങൾ പാളിച്ചകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നോക്കത്തൊ ദൂരത്ത് കണ്ണുംനട്ട്, കോളിളക്കം, മദനോൽസവം, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് തുടങ്ങിയ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. നവംബർ രണ്ടു മുതൽ ഏഴുവരെ കൈരളി തിയേറ്റിൽ നാലു പ്രദർശനങ്ങൾ ഉണ്ടായിരിക്കും.

ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആകെ 100 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ക്‌ളാസിക് ചിത്രങ്ങൾ, കുട്ടികളുടെ ചിത്രങ്ങൾ, സ്ത്രീപക്ഷ സിനിമകൾ, ജനപ്രിയ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. നാലു തിയേറ്ററുകളിലും ദിവസേന നാലു പ്രദർശനങ്ങൾ ഉണ്ടായിരിക്കും. തിയേറ്ററിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാൽ ആദ്യമെത്തുന്നവർക്ക് ഇരിപ്പിടം എന്ന മുൻഗണനാ ക്രമം പാലിച്ചു കൊണ്ടാണ് പ്രവേശനം അനുവദിക്കുക.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Tags: Keraleeyam