കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കൊച്ചി സ്വദേശി ഡൊമിനിക് മാർട്ടിൻ യഹോവ സാക്ഷി പ്രവർത്തകൻ അല്ലെന്ന് യഹോവ സാക്ഷി വിശ്വാസി കൂട്ടായ്മയുടെ അംഗവും പ്രാർത്ഥനായോഗത്തിന്റെ സംഘാടകനും പിആർഒയും ആയ ശ്രീകുമാർ. ഇങ്ങനെയൊരു വ്യക്തിയുടെ പേര് പോലീസിൽ നിന്നാണ് കേൾക്കുന്നതെന്ന് പിആർഒ വ്യക്തമാക്കി.
തമ്മനം സ്വദേശിയെന്നാണ് ഇയാൾ അവകാശപ്പെട്ടത്. അവിടെയുള്ള പ്രാദേശികമായ സഭാംഗങ്ങളുമായി സംസാരിച്ചപ്പോഴാണ് അവിടുത്തെ സഭയിൽ അങ്ങനെയൊരാളില്ലെന്നാണ് അവർ പറയുന്നത്.
ഇയാൾ വർഷങ്ങൾക്ക് മുമ്പ് ബൈബിൾ പഠിച്ചിരുന്നുവെന്നും ഏതാനും മീറ്റിംഗുകളിൽ പങ്കെടുത്തിരുന്നുവെന്നും അവർ പറഞ്ഞു. കഴിഞ്ഞ 4 വർഷമായി ഇതിലൊന്നും പങ്കെടുക്കാറില്ലെന്നായിരുന്നു അവരിൽ നിന്നും അറിയാൻ സാധിച്ചിരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















