കളമശ്ശേരി: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലതത്തിൽ സംസ്ഥാനത്ത് സമൂഹമാധ്യമങ്ങൾക്ക് പൊലീസ് കർശന നിരീക്ഷണമേർപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധ, വർഗീയ വിദ്വേഷം എന്നിവ നടത്തുന്നവർക്കെതിരെയും വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവ് ദർവേഷ് സാഹിബ് നിർദേശം നൽകി. ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്താനായി സാമൂഹികമാധ്യമങ്ങളില്‍ പോലീസ് 24 മണിക്കൂറും നിരീക്ഷണം ശക്തിപ്പെടുത്തി.
കളമശേരിയില്‍ സ്ഫോടനമുണ്ടായതിനു പിന്നാലെ സംസ്ഥാന പോലീസ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പോലീസ് പട്രോളിങ് ഉറപ്പാക്കണം.
ഷോപ്പിങ് മാള്‍, ചന്തകള്‍, കണ്വന്ഷന് സെന്ററുകള്‍ , സിനിമാ തിയറ്റര്‍, ബസ് സ്റ്റേഷന്, റെയില്‍വേ സ്റ്റേഷന്, വനോദ സഞ്ചാര കേന്ദ്രങ്ങള്‍ , പ്രാര്‍ത്ഥനാലയങ്ങള്‍, ആളുകള്‍ കൂട്ടം ചേരുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന ശക്തമാക്കണമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കു നല്കിയ സന്ദേശത്തില്‍ പറയുന്നു.
ഇന്ന് രാവിലെയാണ് കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്രാ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരു സ്ത്രീ മരിക്കുകയും നാൽപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















