കൊച്ചി: കളമശേരി സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫേടനത്തെ അപലപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നടന്നത് മനുഷ്യത്വത്തിനു നിരക്കാത്ത കുറ്റകൃത്യമാണെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും ഗവർണർ പറഞ്ഞു. തന്റെ ഹൃദയം വേദനിക്കുന്നുവെന്നും അപലപനീയമാണെന്നും ഗവർണർ പറഞ്ഞു
നടന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. ഭീകരബന്ധം ഉണ്ടോയെന്ന് തനിക്ക് പറയാനാവില്ല. നിയമവാഴ്ച്ചയുള്ള നാട്ടിൽ ഒരിക്കലും അംഗീകരിക്കാനാകാത്ത സംഭവമാണ് നടന്നത്. സമാധാനപരമായ കൂട്ടായ്മയ്ക്ക് നേരെ നടന്ന സംഭവം അങ്ങേയറ്റം അപലപീനയമാണ്. താൻ വേദനിക്കുന്നവർക്കൊപ്പമാണെന്നും ഗവർണർ പ്രതികരിച്ചു.
അതേസമയം, സ്ഫോടനക്കേസിൽ തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ പിടിയിലായി. 16 വർഷങ്ങളായി യഹോവ സാക്ഷികളിൽ അംഗമാണെന്നും സഭ തെറ്റായ ആശയമാണ് പങ്കുവയ്ക്കുന്നതെന്നും ഇതിൽ പ്രതിഷേധിക്കാനാണ് താൻ ബോംബ് വച്ചതെന്നും ഡൊമിനിക് മാർട്ടിൻ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
മാർട്ടിന്റെ പക്കൽ നിന്നും സ്ഫോടനത്തിനുപയോഗിച്ച റിമോട്ട് കണ്ടെത്തി. സ്ഫേടത്തിനായി ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്നാണെന്ന് പൊലീസിന് മാർട്ടിൻ മൊഴി നൽകിയിട്ടുണ്ട്. താൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ സഭ തിരുത്താൻ തയ്യാറാകാത്തതുകൊണ്ടാണ് സ്ഫോടനം നടത്തിയെന്നാണ് മാർട്ടിൻ സ്ഫോടനത്തിന് ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















