നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ആഘോഷ പരിപാടികളുടെ ഭാഗമായി ആറുവേദികളിലായി പുഷ്പോത്സവം ഉണ്ടാകുമെന്നു കാർഷികവികസന-കർഷകക്ഷേമവകുപ്പുമന്ത്രി പി.പ്രസാദ്.കേരളീയത്തിലെ പുഷ്പമേളയുമായി ബന്ധപ്പെട്ട് കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
- പുത്തരിക്കണ്ടം ഇ.കെ.നായനാർ പാർക്ക്: സസ്യ പുഷ്പ പ്രദർശനം
- എൽ.എം.എസ് കോമ്പൗണ്ടിന്റെ താഴത്തെ ഭാഗം: പഴവർഗ്ഗ ചെടികൾ
- സെൻട്രൽ സ്റ്റേഡിയം ഗേറ്റിനടുത്തും വശങ്ങളിലും: സസ്യ പുഷ്പ പ്രദർശനം
- കനകക്കുന്ന്: ഇടതു വശത്തെ പ്രവേശന കവാടത്തിൽ നിന്ന് ടാർ റോഡിലൂടെ,ഇന്റർലോക്ക് പാത വഴി ഫ്‌ളാഗ് പോസ്റ്റിലെത്തുന്നത് വരെ സസ്യ പുഷ്പ പ്രദർശനം, പുഷ്പ അലങ്കാരം,വെജിറ്റബിൾ കാർവിങ്,മത്സരങ്ങൾ മുതലായവ.സൂര്യകാന്തി ഗേറ്റിനു സമീപം സസ്യ പുഷ്പ പ്രദർശനവും വിൽപ്പനയും.
- അയ്യങ്കാളി ഹാൾ:ഹാളിനു പുറത്ത് ബോൺസായ് ചെടികൾ,സസ്യ പുഷ്പ പ്രദർശനം
- ജവഹർ ബാലഭവൻ:പ്രധാന കവാടത്തിൽ നിന്ന് സെക്യൂരിറ്റി ഓഫീസിലേക്കുള്ള വഴിയിൽ ഔഷധസസ്യങ്ങൾ.
- കനകക്കുന്ന്:കടുവ
- കനകക്കുന്ന്:ആഞ്ഞിലി മരത്തിനു താഴെ,ഫ്‌ളാഗ് പോസ്റ്റിന് സമീപത്തായി ഗാന്ധിജി.
- പുത്തരിക്കണ്ടം(ഇ.കെ.നായനാർ പാർക്ക്)ആർച്ചിനു പുറത്ത്:ചുണ്ടൻ വള്ളം
- ടാഗോർ തിയറ്റർ:പ്രധാന കവാടത്തിന് അകത്ത് തെയ്യം
- എൽ.എം.എസ്:പള്ളിയുടെ മുൻപിൽ;വേഴാമ്പൽ
- സെൻട്രൽ സ്റ്റേഡിയം:മുഖ്യ വേദിക്കു സമീപം:കേരളീയം ലോഗോ.
വിളംബരസ്തംഭങ്ങൾ
- വെള്ളയമ്പലം: കെൽട്രോൺ പ്രധാന കവാടത്തിനു സമീപം.
- കനകക്കുന്ന്: റോഡരികിൽ,കൊട്ടാര ഗേറ്റിന്റെ വലതുവശം.
- എൽ.എം.എസ്:രാമറാവു ലാംപ്
- പി.എം.ജി സ്റ്റേഡിയത്തിനു മുന്നിൽ
- പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപം
- സ്റ്റാച്യു മാധവറാവു പ്രതിമയ്ക്ക് സമീപം
- തമ്പാനൂർ:പൊന്നറ ശ്രീധർ പാർക്ക്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം