മലപ്പുറം: കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മർദിച്ച് പ്ലസ് വൺ വിദ്യാർഥി. മർദനത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി അധ്യാപകനായ കുണ്ടിൽ ചോലയിൽ സജീഷി (34) നാണ് പരുക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം ചെയ്യുന്നിടത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാർഥികളെ അധ്യാപകൻ ശകാരിച്ച് പ്രിൻസിപ്പലിന്റെ മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. ശകാരിച്ചതിൽ പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുന്നിൽവെച്ച് അധ്യാപകനെ മർദിക്കുകയായിരുന്നു. വിദ്യാർഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നു.
read more സംസ്ഥാനത്ത് ഇന്നും മഴ കനക്കും! 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
പരിക്കേറ്റ സജീഷിനെ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകന്റെ പരാതിയിൽ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്ത് റിപ്പോർട്ട് ജുവനൈൽ കോടതി ജഡ്ജിക്ക് കൈമാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















