
ആലപ്പുഴ : കായംകുളത്ത് ലോറിയില്‍ നിന്ന് തടിയിറക്കുന്നതിനിടെ അപകടം. പുളിമുക്ക് ജംക്ഷന് സമീപത്തുള്ള തടിമില്ലിലാണ് പുലര്‍ച്ചെ നാലുമണിയോടെ അപകടമുണ്ടായത്. എരുമേലി സ്വദേശിയായ ജോസഫ് തോമസ് (56) ആണ് മരിച്ചത്. ലോറിയില്‍ നിന്നും മില്ലിലേക്ക് ഇറക്കുന്നതിനിടെ മറിഞ്ഞുവീണ തടിക്കടിയിലേക്ക് ജോസഫ് പെടുകയായിരുന്നു.
read more സംസ്ഥാനത്ത് ഇന്നും മഴ കനക്കും! 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ഉടന്‍ തന്നെ അഗ്നിരക്ഷാസേന എത്തി ഹൈഡ്രോളിക് യന്ത്രം ഉപയോഗിച്ച് തടി ഉയർത്തി ആളെ പുറത്തെടുത്ത് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















