മുട്ട ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് തന്നെയാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി-12, അയേണ്‍, സിങ്ക്, ഒമേഗ-6 ഫാറ്റി ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ് മുട്ട
- ആദ്യം ഒരു മുട്ട പൊട്ടിച്ച് നന്നായി കലക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഒലിവ് ഓയില്‍ ഇല്ലെങ്കില്‍ വെളിച്ചെണ്ണയായാലും മതി.
- ഇനി, ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിക്കണം. ഷാമ്പൂ പരുവത്തില്‍ വളരെ ‘സ്മൂത്ത്’ ആകുന്നത് വരെയും ഇളക്കുക.
- ഈ മിശ്രിതം തലയോട്ടിയില്‍ അല്‍പാല്‍പമായി തേച്ചുപിടിപ്പിക്കുക. തലയോട്ടിയില്‍ മാത്രമല്ല, മുടിയുടെ വേര് മുതല്‍ അറ്റം വരെയും ഇത് തേക്കണം. തിനായി ഒരു ബ്രഷ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
- മുപ്പത് മിനുറ്റ് നേരത്തേക്ക് ഇങ്ങനെ തന്നെ വയ്ക്കുക.മൂപ്പത് മിനുറ്റിന് ശേഷം ഷാമ്പൂവും വെള്ളവുമുപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
ഒരിക്കലും മുട്ട തേച്ചതിന് ശേഷം ചൂടുവെള്ളത്തില്‍ തല കഴുകരുത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
കടപ്പാട്: വികാസ് പീഡിയ
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















