തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പുളിമാത്ത് സ്വദേശിയായ 27കാരിയാണ് ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ഇന്ന് മരണപ്പെട്ടത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ ഡെങ്കിപ്പനി മരണമാണ് ഇത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ ആറ് വയസുകാരിയുടെ മരണവും ഡെങ്കിപ്പനി മൂലമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
കൊതുകു ജന്യരോഗങ്ങളുടെ കൂട്ടത്തിലാണ് ഡെങ്കിപ്പനി. ഇതിനാൽ തന്നെ കൊതുക് പെരുകാതിരിക്കാനുള്ള അതീവ ശ്രദ്ധവേണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആരോഗ്യത്തെ നല്ലതുപോലെ ബാധിക്കുന്നൊരു വൈറല്‍ അണുബാധയാണ്. അസഹനീയമാംവിധത്തിലുള്ള ക്ഷീണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രശ്നം. പനിയോടൊപ്പം തലവേദന, കണ്ണിനുപുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. സ്വയംചികിത്സ അപകടമാണ്. രോഗലക്ഷണങ്ങളുളളവര്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















