കോഴിക്കോട്: കോഴിക്കോട്ട് തോണി മറിഞ്ഞ് വിദ്യാർഥികൾ മരിച്ചു. വടകര ചെരണ്ടത്തൂരിലാണ് സംഭവം. ചെരണ്ടത്തൂർ എടത്തുംകര സ്വദേശികളായ ആദിദേവ (17), ആദി കൃഷ്ണൻ (17) എന്നിവരാണ് മരിച്ചത്.
മാഹി കനാലിൽ വൈകീട്ട് ആറ് മണിയോടെയാണ് തോണി മറിഞ്ഞത്. തുടർന്ന് വിദ്യാർഥികൾ കനാലിലെ പായലിൽ കുടുങ്ങുകയും മുങ്ങിപ്പോവുകയുമായിരുന്നു. കനാലിന്റെ വശത്തിലെ കണ്ടൽച്ചെടിയിൽ പിടിച്ച് അഭിമന്യു എന്ന കുട്ടി രക്ഷപെട്ടു.
അഭിമന്യൂ നിലവിളിച്ചതിനെ തുടർന്നാണ് നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയത്. പിന്നീട് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം