എറണാകുളം: കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ വീണ്ടും കേസ്. ഭക്ഷ്യവിഷബാധയേറ്റെന്ന് ചൂണ്ടിക്കാട്ടി തൊടുപുഴ സ്വദേശി നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസെടുത്തത്.
നേരത്തെ കോട്ടയം സ്വദേശിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഹോട്ടലിനെതിരെ നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
കഴിഞ്ഞ 21-ാം തിയതി ഈ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചിരുന്നെന്നും ഇതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുകയും വിവിധ ആശുപത്രികളിൽ ചികിത്സ തേടേണ്ടി വരുകയും ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഈ പരാതിക്ക് പിന്നാലെ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് മരിച്ച കോട്ടയം സ്വദേശിയുടെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് രാഹുല്‍ (24) കഴിഞ്ഞ 18-ന് ഷവര്‍മ വാങ്ങി കഴിച്ചിരുന്നു. പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തതായി ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുന്നതിനായി രാഹുലിന്റെ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവ പരിശോധനാ ഫലവും ലഭിക്കണം.
രക്തപരിശോധനയില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനായി ആശുപത്രിയില്‍നിന്ന് രക്തസാമ്പിള്‍ വീണ്ടും പരിശോധനയ്ക്കയച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















