മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരണവുമായി ഉമാ തോമസ്. ഒരു നിമിഷം വൈകാതെ സ്വയമേധാ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ തയ്യാറാകണമെന്നാണ് എനിയ്ക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് ഉമ തോമസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
തടഞ്ഞിട്ടും വീണ്ടും കൈ ഉയര്‍ത്താന്‍ ധൈര്യം വന്നത് എങ്ങനെയാണ്. മാപ്പ് പറഞ്ഞാല്‍ ആ പെണ്‍കുട്ടിക്ക് ഉണ്ടായ മാനസിക വിഷമം മാറും എന്ന ചിന്തയാണ് ആദ്യം മാറ്റേണ്ടതെന്നും ഉമാ തോമസ് വിമര്‍ശിച്ചു.
തങ്ങള്‍ക്ക് വേണ്ടപ്പെട്ട വിഷയങ്ങളില്‍ മാത്രം പ്രതികരിക്കുകയും, കേസെടുക്കുകയും ചെയ്യുന്ന ‘സെലക്ക്റ്റീവ് അംനീഷ്യ’ ബാധിച്ച കേരള വനിതാ കമ്മീഷന്‍ സംഭവം അറിഞ്ഞ മട്ടില്ലെന്നും ഉമാ തോമസ് അഭിപ്രായപ്പട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















