തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ട്രെയിനുകൾക്ക് റെയിൽവെ അധിക കോച്ചുകൾ അനുവദിച്ചു. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്സ്പ്രസ്, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ്, കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്സ്‌പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്‌പ്രസ്, വേണാട് എക്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്.
തിരുവനന്തപുരം സെൻട്രൽ മുതൽ എറണാകുളം വരെ പോകുന്ന വഞ്ചിനാട് എക്‌സ്പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ച് ആണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ 28ാം തീയതി മുതൽ ഇത് പ്രാബല്യത്തിൽ വരും. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസിലും ഒരു സെക്കൻഡ് ക്ലാസ് ജനറൽ കോച്ച് അനുവദിച്ചിട്ടുണ്ട്. 29ാം തീയതി മുതലാണ് ഈ ഉത്തരവ് പ്രാബല്യത്തിൽ വരിക. കണ്ണൂർ-ആലപ്പുഴ എക്‌സിക്യൂട്ടീവിന് അനുവദിച്ചിരിക്കുന്ന കോച്ച് 30ാം തീയതി മുതലും കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിന് അനുവദിച്ചിരിക്കുന്ന സെക്കൻഡ് ക്ലാസ് കോച്ച് 31ാം തീയതി മുതലും പ്രാബല്യത്തിൽ എത്തും.
എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഞ്ചിനാട് എക്‌സ്പ്രസിലെ സെക്കൻഡ് ക്ലാസ് കോച്ച് നവംബർ 1 മുതലാണ് പ്രാബല്യത്തിൽ വരിക. തിരുവനന്തപുരം-ഷൊറണ്ണൂർ വേണാട് എക്‌സ്പ്രസിലും സെക്കൻഡ് ക്ലാസ് കോച്ച് അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ 30 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഷൊറണ്ണൂർ-തിരുവനന്തപുരം വേണാടിന് അനുവദിച്ചിരിക്കുന്ന ജനറൽ കോച്ചും 30ാം തീയതി മുതലാണ് പ്രാബല്യത്തിലെത്തുക.
ഓരോ ട്രെയിനുകളിലും ഓരോ കോച്ച് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതിനാൽ തന്നെ നിലവിലെ യാത്രാ ദുരിതത്തിന് ഇത് വലിയ തോതിൽ പരിഹാരമാകില്ലെന്നാണ് കരുതുന്നത്. പല ട്രെയിനുകളിലും യാത്രക്കാരുടെ ബാഹുല്യം മൂല വിവിധ ജില്ലകൾക്കിടയിലുള്ള യാത്ര ദുസ്സഹമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















