നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ പുസ്തകോത്സവത്തിനെത്തുന്നവർക്ക് ഭക്ഷണ വൈവിധ്യങ്ങളും രുചിക്കാം. വ്യത്യസ്തമായ രുചിക്കൂട്ടുകളാണ് പുസ്തകമേളയിൽ എത്തുന്നവർക്കായി ഒരുക്കുന്നത്. വിവിധ തരം ബിരിയാണികൾ, വെജ്, നോൺവെജ്, മലബാർ വിഭാവങ്ങൾ, വ്യത്യസ്ത രുചികളിലുള്ള പായസങ്ങൾ തുടങ്ങി ഒട്ടനവധി വിഭവങ്ങൾ ഭക്ഷ്യ സ്റ്റാളുകളിൽ ലഭിക്കും. പായസത്തിനു മാത്രമായി പ്രത്യേകം കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ട്. പൈനാപ്പിൾ, ക്യാരറ്റ്, ഈന്തപ്പഴം തുടങ്ങി വ്യത്യസ്തമായ വിഭവങ്ങൾക്കൊണ്ട് തയ്യാറാക്കിയ വിവിധയിനം പായസങ്ങൾ ഇവിടെ ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം