![enlite 5]()
പുനലൂർ :ഉത്ര വധക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി സൂരജ് എസ്.കുമാറിനു സ്ത്രീധന പീഡനക്കേസില്‍ ജാമ്യം.
ഉത്രയുടെ വധക്കേസിനൊപ്പം ക്രൈംബ്രാഞ്ച് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ച സ്ത്രീധന പീഡനക്കേസില്‍ സൂരജിന്റെ അച്ഛൻ സുരേന്ദ്ര പണിക്കര്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണു മറ്റു പ്രതികള്‍.
പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ ഈ കേസില്‍ ഉത്രയുടെ പിതാവ് വിജയസേനൻ, സഹോദരൻ വിഷു എന്നിവരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി.
നിലവില്‍ ജാമ്യം ലഭിച്ചെങ്കിലും വധക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ സൂരജിനു പുറത്തിറങ്ങാനാവില്ല. പ്രോസിക്യൂഷനു വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബ്ദാസും പ്രതികള്‍ക്കു വേണ്ടി അഡ്വ. അനീസ് തങ്ങള്‍ കുഞ്ഞും കോടതിയില്‍ ഹാജരായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം