കൊൽക്കത്ത: ഇന്ന് ( 28-10-2023) അർധരാത്രി മുതൽ ആകാശത്ത് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ത്യയിൽ എല്ലായിടത്തു നിന്നും ഭാഗിക ചന്ദ്രഗ്രഹണം കാണാൻ കഴിയും. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളിലാണ് ഭാഗിക ഗ്രഹണം ദൃശ്യമാകുക. ഇന്ത്യൻ സമയം 11.31 മുതൽ ഞായറാഴ്ച പുലർച്ചെ 1.05 വരെ ഗ്രഹണം കാണാനാകും.
read more:റിലയൻസ് മേധാവി മുകേഷ് അംബാനിക്കു നേരെ ഇമെയിലിൽ വധഭീഷണി
പ്രത്യേക ഉപകരണങ്ങളോ സാമഗ്രികളോ ഉപയോഗിക്കാതെ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഭാഗിക ചന്ദ്രഗ്രഹണം കാണാനാകും. ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉപയോഗിച്ച് ചന്ദ്രന്‍റെ വിവിധ രൂപങ്ങൾ നന്നായി കാണാൻ കഴിയും. സൂര്യഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമായി ചന്ദ്രഗ്രഹണം സംഭവിക്കുമ്പോൾ അവ കണ്ണിനെ ബാധിക്കില്ലെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കേണ്ട ആവശ്യമില്ലെന്നും ജ്യോതിശാസ്ത്രജ്ഞർ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















