തിരുവനന്തപുരം: ഒന്നാം വർഷ ബിരുദ വിർദ്യാർഥിയെ സീനിയർ വിദ്യാർഥികളുടെ സംഘം റാഗ് ചെയ്തതായി പരാതി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിലെ ഒന്നാം വർഷം എക്കണോമിക്സ് വിദ്യാർഥി കുടപ്പനമൂട് സ്വദേശ് ബിആർ നീരജാണ് പരാതി നൽകിയത്. ഈ മാസം 26നാണ് സംഭവമെന്നു പരാതിയിൽ പറയുന്നു. പാറശാല പൊലീസ്, കോളജ് പ്രിൻസിപ്പൽ എന്നിവർക്കാണ് നീരജ് പരാതി നൽകിയത്.
ഉച്ച ഭഷണത്തിനു ശേഷം ക്ലാസിൽ നിന്നു പുറത്തിറങ്ങിയ നീരജിനെ അഞ്ച് സീനിയർ വിദ്യാർഥികൾ ചേർന്നു കോളജ് വളപ്പിലുള്ള കാടുപിടിച്ച സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്നും വിവസ്ത്രനാക്കി മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തതായും പരാതിയിൽ പറയുന്നു. തറയിൽ വീണപ്പോൾ ചിലർ നെഞ്ചിൽ ചവിട്ടിയതായും പരാതിയിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം