തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്പറേഷന് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം നേടി. മികച്ച ചാനെലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വനിതാ വികസന കോര്പറേഷന് കരസ്ഥമാക്കിയത്. കോര്‍പറേഷന്റെ നാളിതുവരെയുള്ള പ്രവര്‍ത്തന ചരിത്രത്തില്‍ ഇതാദ്യമായാണ് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന വനിത വികസന കോര്പറേഷന് നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് പറഞ്ഞു. സുസ്ഥിരമായ പ്രവര്‍ത്തന പുരോഗതി, ഉയര്‍ന്ന വായ്പ വിനിയോഗം, കൃത്യമായ തിരിച്ചടവ്, മൂലധന നിക്ഷേപം തുടങ്ങി വിവിധ പ്രവര്‍ത്തന ഘടകങ്ങളെ മുന്‍നിര്‍ത്തിയുള്ള വിലയിരുത്തലുകളെ അടിസ്ഥാനപ്പെടുത്തിയാണ് വനിതാ വികസന കോര്പറേഷന് ഈ നേട്ടം കൈവരിച്ചത്.
കോര്പറേഷന് ഈ കാലയളവില്‍ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട 22,580 വനിതകള്‍ക്ക് 375 കോടി രൂപ വായ്പ നല്കാന് വനിതാ വികസന സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം 10 ലക്ഷത്തോളം വനിതകള്‍ക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം