കമ്പിളിപ്പുതപ്പിന് വേണ്ടി തൊണ്ട പൊട്ടി വിളിച്ച മേട്രനെയും അതുകേൾക്കാത്ത പോലെ അഭിനയിച്ച ഗോപാലകൃഷ്ണനെയും ഓർമ്മയില്ലേ? അമ്മ താമസിച്ചിരുന്ന ഹോസ്റ്റലിലെ മേട്രനോടുള്ള കടംതീർക്കാൻ 35 വർഷത്തിനു ശേഷം അതേ ഹോസ്റ്റലിൽ കമ്പിളിപ്പുതപ്പുമായി ഗോപാലകൃഷ്ണനെത്തിയിരിക്കുകയാണ്.
റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിൽ ഗോപാലകൃഷ്ണൻ എന്ന കഥാപാത്രമായി വേഷമിട്ട നടൻ മുകേഷ് ഹോസ്റ്റലിലെത്തി മേട്രന് കമ്പിളിപ്പുതപ്പ് സമ്മാനിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. ഒരു പരസ്യ ചിത്രത്തിനു വേണ്ടിയാണ് മുകേഷ് വീണ്ടും പഴയ സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഗോപാലകൃഷ്ണനായത്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fmukeshcineactor%2Fvideos%2F1259090328116635%2F&show_text=false&width=560&t=0
കൽക്കട്ടയിൽ ജോലി ലഭിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സിനിമയിലെ ഗോപാലകൃഷ്ണൻ അമ്മയെ ഹോസ്റ്റലിൽ ആക്കുന്നത്. ജോലിയൊന്നും കിട്ടാതെ നട്ടംതിരിഞ്ഞ് നടക്കുന്നതിനിടെ അമ്മയെ ഹോസ്റ്റലിലെ ഫോണിൽ വിളിച്ചപ്പോഴാണ് ഗോപാലകൃഷ്ണൻ നാട്ടിലേക്ക് വരുമ്പോൾ കമ്പിളി പുതപ്പും കൊണ്ടുവരണമെന്ന് മേട്രൻ ചോദിക്കുന്നത്. പോക്കറ്റിൽ നയാ പൈസയില്ലാത്ത ഗോപാലകൃഷ്ണൻ മേട്രന്റെ ആവശ്യം കേട്ടെങ്കിലും കേട്ടില്ല, കേട്ടില്ല എന്ന് ഉച്ചത്തിൽ പറഞ്ഞു. ഇതു വിശ്വസിച്ച മേട്രൻ കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ് എന്ന് ഫോണിൽ കൂടുതൽ ഉച്ചത്തിൽ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ കേട്ടില്ല, കേട്ടില്ല എന്നു പറഞ്ഞു ഫോൺ കട്ട് ചെയ്ത് ഗോപാലകൃഷ്ണൻ തടിയൂരി.
കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം പത്തായി
യുവ സംവിധായകൻ റെജിൻ എസ്.ബാബു ഈ സീനിന്റെ തുടർച്ച സൃഷ്ടിച്ച് പരസ്യ ചിത്രമാക്കുകയായിരുന്നു.കമ്പിളിപ്പുതപ്പ് സീനിന്റെ തുടർച്ച എന്ന ആശയവുമായി റെജിൻ സമീപിച്ചപ്പോൾ മുകേഷ് ഇരുകയ്യും നീട്ടി സ്വീകരിച്ചു. തനിക്കല്ലാതെ മറ്റാർക്കും അഭിനയിക്കാൻ കഴിയാത്ത സീൻ എന്നുപറഞ്ഞ് മുകേഷ് സന്തോഷത്തോടെ ഏറ്റെടുത്തു. നൃത്ത സംവിധായികയും നൃത്ത അദ്ധ്യാപികയുമായ അമൃത ടീച്ചർ എന്ന ആലപ്പുഴ സ്വദേശിനിയാണ് സിനിമയിൽ മേട്രനായി അഭിനയിച്ചത്. റാംജിറാവു സ്പീക്കിംഗിനുശേഷം മറ്റു ചില ചിത്രങ്ങളിലും അമൃത ടീച്ചർ അഭിനയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം